നീലേശ്വരം: ജാതിമത വേര്‍തിരിവില്ലാതെ കളിയാട്ടങ്ങള്‍ എല്ലാവരുടെയുമാണെന്നും ഇത്തരത്തിലുള്ള കൂടിച്ചേരലുകളാണ് ആഗ്രഹിക്കുന്നതെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായുള്ള സോവനീര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകങ്ങളായാണ് കളിയാട്ടങ്ങളെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അനീതിക്കെതിരെ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്ന ചരിത്രമുള്ള തെയ്യക്കോലങ്ങളാണ് നമുക്ക് മുന്നില്‍ ഉള്ളതെന്നും, ക്ഷേത്രങ്ങള്‍ കലാസാംസ്‌കാരിക തനിലനിര്‍ത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരിവെള്ളൂര്‍ വല്ല്യച്ഛന്‍ പ്രമോദ് കോമരം സോവനീര്‍ ഏറ്റു വാങ്ങി. ചടങ്ങില്‍ വെച്ച് ആചാര സ്ഥാനീകനായി 80 വര്‍ഷം പിന്നിട്ട അരക്കാച്ചാല്‍ അമ്പുകോമരത്തെ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.സി.വേണുഗോപാല്‍ ആദരിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഓഡിയോ പ്രകാശനം സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.സോവനീര്‍ ചീഫ് എഡിറ്റര്‍ ഡോ.കെ.വി.രാജേഷ് സോവനീര്‍ പരിചയപ്പെടുത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പാട്ടത്തില്‍ നാരായണന്‍, കൗണ്‍സിലര്‍ പി.വി.മോഹനന്‍, എ റുവാട്ട്‌മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സോവ നീര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ദാമോദര പണിക്കര്‍ സ്വാഗതവും, കണ്‍വീനര്‍ ഡോ.എം.ഷൈമ നന്ദിയുംപറഞ്ഞു.
