ഗ്രീഷ്മ കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസര്‍കോട് എസ് പി ശില്പ ഐപിഎസ്സിനും, കെ ജെ ജോണ്‍സന്‍ ഡി വൈ എസ് പിക്കും പൂച്ചക്കാട് ഗഫൂര്‍ ഹാജി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അനുമോദനം നല്‍കി

കാസര്‍കോട് :ഗ്രീഷ്മ കേസ് അന്വേഷണ ഉദ്യോഗസ്ഥരായ കാസര്‍കോട് എസ് പി ശില്പ ഐപിഎസ്സിനും, കെ ജെ ജോണ്‍സന്‍ ഡി വൈ എസ് പിക്കും പൂച്ചക്കാട് ഗഫൂര്‍ ഹാജി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. ”കരള്‍ കൊടുത്താളുടെ കരള്‍ ഗ്രീഷ്മ വിഷം കൊടുത്തു കരിച്ചു” അപൂര്‍വങ്ങളില്‍ അപൂര്‍വമായ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഷാരോണ്‍ വധകേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ ലഭിക്കുന്നതിന് നിയമ പോരാട്ടം നടത്തിയത് കാസര്‍കോട് എസ് പി ശില്പ ഐപിഎസും, കാസര്‍കോട് ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ജെ ജോണ്‍സനുമാണ്. ശില്പ ഐപിഎസ് അന്ന് തിരുവനന്തപുരം റൂറല്‍ എസ് പിയായിരുന്നു. കെ ജെ ജോണ്‍സനായിരുന്നു ഈ കേസ് അന്വേഷണം നടത്തിയത്.

നിലവില്‍ പൂച്ചക്കാട് ഗഫൂര്‍ ഹാജി വധകേസ് ഇദ്ദേഹമാണ് അന്വേഷിക്കുന്നത്. 18മാസം ഇഴഞ്ഞു നീങ്ങിയ കേസ് ഇദ്ദേഹം ഏറ്റെടുത്തു 43 ദിവസത്തിനകം 4 പ്രതികളെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കുകയായിരുന്നു.  ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അനുമോദന ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹസ്സൈനാര്‍ ആമു ഹാജി, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ സിദ്ദിഖ് പള്ളിപ്പുഴ, ബഷീര്‍ പൂച്ചക്കാട്, കെ എസ് മുഹാജിര്‍, ഷെരീഫ് ഹാജി, അഹമ്മദ് മുസമില്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!