കാഞ്ഞങ്ങാട് : സ്വാമി നിത്യാനന്ദ പോളി ടെക്നിക്ക് കോളേജ് ഗ്രാന്‍ഡ് അലുംമ്നി മീറ്റ് ‘ഫ്ലാഷ് ബാക്ക് ‘ ജനുവരി 26ന് രാവിലെ 9 മണി മുതല്‍ പോളി ക്യാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 മണി മുതല്‍ രജിസ്ട്രേഷന്. 10 ന് രാജ് മോഹന്‍ ഉണ്ണിത്താന് എം പി പരിപാടി ഉദ്ഘാടനം ചെയ്യും.
സംഘാടകസമിതി ചെയര്മാന് പി വി കുഞ്ഞിക്കണ്ണന് അധ്യക്ഷനാവും. പ്രിന്‍സിപ്പാള്‍ എം ജയകൃഷ്ണന് ആമുഖഭാഷണം നടത്തും ബ്രോഷര്‍ പ്രകാശനം ഇ. ചന്ദ്രശേഖരന് എം എല്‍ എയും ലോഗോ പ്രകാശനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാതയും നിര്‍വഹിക്കും. കോളേജ് ചെയര്മാന് കെ ദിവാകര്‍ ഷെട്ടി സമ്മാന വിതരണം നിര്‍വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ ഡയറക്ടര്‍മാരായ കെ എന്‍ സീമ, ജെ എസ് സുരേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കോളേജ് സെക്രട്ടറി എം നരസിംഹ ഷേണായ്, ബി നാഗരാജ് ഷെട്ടി , വൈസ് പ്രസിഡന്റ് കെ മോഹനചന്ദ്രന് നമ്പ്യാര്‍, പിടിഎ വൈസ് പ്രസിഡന്റ് കെ ആര് വിനോദ്, സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് എം നാരായണന് നമ്പൂതിരി, സ്റ്റുഡന്‍സ് യൂണിയന് ചെയര്മാന് പി സി തേജസ് ,സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് തോമസ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ഗണേഷ് പെര്‍വ എന്നിവര്‍ സംസാരിക്കും.12 മണി മുതല്‍ അലുംമ്നി ജനറല്‍ യോഗം. 1:30 മുതല്‍ ഓര്‍മ്മച്ചെപ്പ്. വൈകിട്ട് 4 ന് പോളിടെക്നിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന സ്വരരാഗ് ഓര്‍ക്കെസ്ട്ര പയ്യന്നൂരിന്റെ ഗാനമേള.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി .പി കുഞ്ഞിക്കണ്ണന്, ജനറല്‍ കണ്‍വീനര്‍ പി. യു രാമകൃഷ്ണന്, പ്രോഗ്രം കമ്മിറ്റി ചെയര്മാന് പി.വി.ചന്ദ്രന്, വര്‍ക്കിംഗ് ചെയര്മാന് സെബാസ്റ്റ്യന്‍ തോമസ്, പ്രിന്‍സിപ്പാള്‍ എം. ജയകൃഷ്ണന് നായര്‍, മീഡിയ കമ്മിറ്റി ചെയര്മാന് എം. വിജയന്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പ്രസാദ് കെളവയല്‍, സംഘാടക സമിതി കണ്‍വീനര്‍ ഗണേഷ് പെര്‍വ എന്നിവര്‍ സംബന്ധിച്ചു.
