കാഞ്ഞങ്ങാട്: സോഷ്യല്‍ പോലീസിംഗ് ഡിവിഷന് കാസര്‍കോട് ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി വന്ദ്യ ജനസഭ നടത്തി. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വയോജനങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. വയോജനങ്ങളുടെ ക്ഷേമം ,സുരക്ഷ എന്നിവ മുന്‍നിര്‍ത്തി കാസര്‍കോട് സോഷ്യല്‍ പോലീസ് ഡിവിഷന് പുതുതായി ആരംഭിച്ച പദ്ധതിയാണ് വന്ധ്യ ജനസഭ.
60 വയസ് തികഞ്ഞവര്‍ക്ക് പലവിധ കാരണങ്ങളാല്‍ അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് ഹാജരായി പറയാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടാകും . ഈ സാഹചര്യം പരിഗണിച്ചു വയോജനങ്ങളെ അവര്‍ക്ക് സൗകര്യപ്രദമാകുന്ന ഒരു സ്ഥലത്ത് കൂട്ടായി എത്തിച്ച് അവരുടെ സുരക്ഷ സംബന്ധിച്ച് ഉണ്ടാകുന്ന ആദികള്‍ നേരിട്ട് കേള്‍ക്കുക എന്നാണ് വന്ദ്യ ജനസഭയില്‍ നടന്നത്. ഈ പരിപാടിയില്‍ പോലീസിന് പുറമേ റവന്യൂ, നഗരസഭ, ഗ്രാമപഞ്ചായത്ത് താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി, സാമൂഹ്യനീതി വകുപ്പ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് പരാതി സ്വീകരിച്ചു.
കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു ബാബു പെരിങ്ങോത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബെല്‍ ടെക്ക് അബ്ദുള്ള, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രഭാവതി , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരസ്വതി, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനീഷ്, കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി കെ ഇര്‍ഷാദ്, അശോകന് ഇട്ടമ്മല്‍, ജനമൈത്രി ജാഗ്രത സമിതി അംഗം കെ .സുകുമാരന്‍ സോഷ്യല്‍ പോലീസിംഗ് കോര്‍ഡിനേറ്റര്‍ പി കെ രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സി അഖില്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതൊളി നന്ദിയും പറഞ്ഞു. പരിപാടിയില്‍ 150 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. ഭാവിയില്‍ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും വന്ദ്യജനസഭ നടത്തി പരാതികള്‍ സ്വീകരിക്കുകയും പരിഹാരം കാണുകയും ചെയ്യുമെന്ന് ജനമൈത്രി പോലീസ്അറിയിച്ചു.
