കഠിനംകുളം ആതിരയുടെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പോലീസ് പിടിയില്‍ . വെഞ്ഞാറമൂട് സ്വദേശി 30 കാരി ആതിരയെയാണ് ഇന്നലെ വീടിനുളളില്‍ കഴുത്തില്‍ മാരകമായ മുറിവേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്

ആതിര ഇന്‍സ്റ്റ്ഗ്രാം വഴി പരിചയപ്പെട്ട എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പച്ചനാണ് പ്രതി .ഇന്നലെ രാവിലെ എട്ടരക്ക് ശേഷമാണ് ആതിര കൊല്ലപ്പെട്ടത്. ആതിരയുടെ സ്‌കൂട്ടറുമായി പ്രതി കടന്നുകളഞ്ഞിരുന്നു.

ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. പിന്നീടുളള അന്വേഷണത്തില്‍ റെയില്‍വേ സേറ്റഷന്‍ പരിസരത്തു നിന്ന് ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു .സ്റ്റേഷനിലെത്തിച്ച സ്‌കൂട്ടര്‍ ഇന്ന് തുറന്നു പരിശോധിക്കും.

അതേസമയം പെരുമാതുറയില്‍ ഇയാള്‍ താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്‌ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരം. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാള്‍ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

error: Content is protected !!