കാഞ്ഞങ്ങാട് : മുന്‍പ് ഇല്ലാത്ത വിധം ഭരണകക്ഷി യൂണിയനുകളും സമരരംഗത്ത് വരുന്ന സവിശേഷ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്ന് ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എം പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചും ധര്‍ണ്ണയും കാഞ്ഞങ്ങാട് മിനി സ്റ്റേഷന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെയാകെ ഭരിച്ചു മുടിച്ച പിണറായി സര്‍ക്കാര്‍ വലിയ തകര്‍ച്ചയിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിട്ടുള്ളത് കള്ളനും കൊലപാതകിക്കും മയക്കുമരുന്ന് വില്പനക്കാരനും ഏത് തെമ്മാടിക്കും സി. പി .എം ബന്ധമുണ്ടായാല്‍ മതി
എല്ലാ സംരക്ഷണവും ലഭിക്കും.
കാന്തപുരത്തെ വിമര്‍ശിച്ചവര്‍ കൂത്താട്ട് കുളത്ത് സ്വന്തം പാര്‍ട്ടിക്കാരിയോട് കാണിച്ച ക്രൂരത കേരളം കണ്ടതാണ്. സ്ത്രീവിരുദ്ധത
വാക്കിലും പ്രവര്‍ത്തിയിലും . പാര്‍ട്ടിക്കാര്‍ക്ക് യോഗ്യത ഇല്ലെങ്കിലും ജോലി ലഭിക്കും. സ്വജനപക്ഷപാതവും അഴിമതിയും കൊടുകുത്തി വാഴുന്നു. ഈ ദുര്‍ഭരണത്തിനെതിരായ ജനകീയ സമരങ്ങള്‍ക്ക് ആര്‍ എസ് പി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി കൂക്കള്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.എ ഷൗക്കത്ത് , ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാമചന്ദ്രന്‍ നായര്‍, നിതിന്‍ മാത്യു കളപ്പുരക്കല്‍, റിജോ ചെറുവത്തൂര്‍, എന്‍ വിജയന്‍,
ബി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
