നീലേശ്വരം: തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ഒ.കെ. രഞ്ജിത്ത് പി.എച്ച്.ഡി നേടി. മുന്നാട് ലീഡ് – പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. നീലേശ്വരം പേരോലിലെ ഒ.കെ. ജാനകിയുടെയും റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പരേതനായ കെ. രാഘവന്റെയും മകനാണ്. ഭാര്യ: എം. ഭവ്യ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നീലേശ്വരം). മകള്‍: ഭാവയാമി ബി. രഞ്ജിത്ത് (വിദ്യാര്‍ത്ഥിനി, നീലേശ്വരം കേന്ദ്രീയ വിദ്യാലയം).
