കാഞ്ഞങ്ങാട്: ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി, കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ കിടപ്പ് രോഗികളെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും, പാലിയേറ്റീവ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. നഗരസഭ അഞ്ചാം വാര്‍ഡില്‍ നടന്ന പാലിയേറ്റീവ് ദിനാചരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഹോം കെയര്‍ ലീഡര്‍ ഗോകുലാനന്ദന്‍ മോനാച്ച അധ്യക്ഷനായി. നിരവധി വര്‍ഷമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവ പാലിയേറ്റീവ് നേഴ്സ് കെ. ആതിരയെ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ എച്ച്. ആര്. സുകന്യ, സൊസൈറ്റി വൈസ് പ്രസിഡന്റ് പി ബാലന്, ദുര്‍ഗ സ്കൂള്‍ എന്‍എസ്എസ് കോഡിനേറ്റര്‍ എം. പ്രസീന, ആശ വര്‍ക്കര്‍, കെ. ബീന എന്നിവര്‍ സംബന്ധിച്ചു.
