നിട്ടടുക്കം മാരിയമ്മ ദേവീ ക്ഷേത്രം ശുദ്ധികലശവും സരസ്വതി മണ്ഡപ സമര്‍പ്പണവും മുക്ത്വേ ശര്‍ സ്ഥാനാരോഹണവും നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രധാന ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് നിട്ടടുക്കം മാരിയമ്മ ദേവീക്ഷേത്രത്തില്‍ ശുദ്ധികലശവും, പുതുതായി നിര്‍മ്മിച്ച സരസ്വതി മണ്ഡപ സമര്‍പ്പണവും, നാലമ്പലത്തില്‍ കരിങ്കല്‍ പകല്‍ സമര്‍പ്പണവും, ക്ഷേത്രത്തിലെ പ്രധാന സ്ഥാനമായ മുക്ത്വേശര്‍ സ്ഥാനാരോഹണവും നടന്നു.ക്ഷേത്രം തന്ത്രി ശ്രീധരന്‍ വാരിക്കാട്ട് തായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് തായതര്‍ നേതൃത്വം നല്‍കി.മുതിര്‍ന്ന അംഗം ബി ദാമോദരന്‍ ക്ഷേത്രത്തിലെ പ്രധാന സ്ഥാനങ്ങളില്‍ ഒന്നായ മക്ത്വേഷര്‍ സ്ഥാനം തന്ത്രികളില്‍ നിന്നും സ്വീകരിച്ചു.
പ്രസിഡന്റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എച്ച്. കെ. ദാമോദരന്‍,വൈസ് പ്രസിഡന്റ് പ്രദീപ് കൊടക്കാട്, ജോയിന്റ് സെക്രട്ടറി എച്ച്. എന്‍. സുരേഷ്, കമ്മിറ്റിയംഗങ്ങളായ നാരായണന്‍ നെല്ലിക്കാട്ട്, പി. മനോജ്,മഹിളാ സബ് കമ്മിറ്റി കണ്‍വീനര്‍ എച്ച്. ബി. സുജാത, എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി എസ്. എന്‍. ഗിരീഷ് സ്വാഗതവും കമ്മിറ്റി അംഗം പി. വിശ്വനാഥ് പറഞ്ഞു.

 

error: Content is protected !!