കാഞ്ഞങ്ങാട്: കാണാതായ വീട്ടമ്മ വീട്ടില്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ന്യോട്ട് അമ്പലത്തിന് സമീപം വടാന്‍വളപ്പില്‍ സിരായുധന്റെ ഭാര്യ കെ. രമ (62) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് വീട്ടില്‍ നിന്ന് രമയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ കൊവ്വല്‍ പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞപറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 15 അടി ആഴമുള്ളതും ആള്‍മറയുള്ളതുമായ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി.
