ബേളൂര്‍: കടുത്ത വേനലില്‍ വറ്റി വരളുന്ന പുഴകളും ജലാശയങ്ങളും ജീവജാലങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് ദാഹജലം ഒരുക്കുകയാണ് ജിയുപിഎസ് ബേളൂരിലെ പരിസ്ഥിതിക്ലബ് അംഗങ്ങള്‍. പാഠ പുസ്തകങ്ങളിലൂടെ ആര്‍ജിച്ചെടുത്ത സഹജീവി സ്‌നേഹം സ്‌കൂളില്‍ തന്നെ പ്രാവര്‍ത്തികമാക്കുകയാണ് ഈ കൊച്ചു കൂട്ടുകാര്‍. പക്ഷികളെ ഏറെ ആകര്‍ഷിക്കുന്ന സ്‌കൂള്‍ മുറ്റത്തെ ഞാവല്‍ മരത്തിലും പ്രീ പ്രൈമറി മുറ്റത്തെ ശലഭോദ്യാനത്തിലുമാണ് കുട്ടികള്‍ മണ്‍കുടങ്ങളില്‍ ദാഹജലം ഒരുക്കിയത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ രമേശന്‍ മാസ്റ്റര്‍ , പി.ടി.എ പ്രസിഡന്റ് ഹരീഷ് കുമാര്‍ , ലേഖടീച്ചര്‍ , സജിന ടീച്ചര്‍ മറ്റ് അധ്യാപകര്‍ പി ടി എ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്.
