ചെറുവത്തൂര്‍: കെട്ടിടനിര്‍മ്മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കബഡിതാരം മരിച്ചു.
ചെറുവത്തൂര്‍ കാരി മീന്‍കടവിലെ ഗണേശനാണ് (50) ആണ് ഇന്നലെ രാത്രി രാത്രി 10.30 ഓടെ ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍വെച്ച് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് കെട്ടിട നിര്‍മ്മാണത്തിനിടയില്‍ ഗണേശന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന ഗണേശന്റെ ജീവന്‍ രക്ഷിക്കുന്നതിനു നാടും കബഡി താരങ്ങളും ഒറ്റക്കെട്ടായിരുന്നു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം. സഹോദരങ്ങള്‍: കണ്ണന്‍, രോഹിണി, സാവിത്രി, പ്രഭാകരന്‍, പരേതരായ രാമചന്ദ്രന്‍, ഭാസ്‌ക്കരന്‍.
