അജാനൂര്‍ ലയണ്‍സ് ക്ലബ് ജി എച്ച് എസ് എസ് പള്ളിക്കരയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പള്ളിക്കര:അജാനൂര്‍ ലയണ്‍സ് ക്ലബിന്റെ അഭ്യമുഖ്യത്തില്‍ ജി എച്ച് എസ് എസ് പള്ളിക്കരയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘പരീക്ഷയെ ഭയക്കേണ്ടതുണ്ടോ’ ഒരുങ്ങാം….ഒരുക്കാം….ഒന്നിച്ചിരിക്കാം.. എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സെടുത്തു.

പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭന ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് സി എം കുഞ്ഞബദുള്ള അധ്യക്ഷനായി. ജെ സി ഐ ദേശീയ പരിശീലകന്‍ വി വേണുഗോപാലന്‍ ക്ലാസ് കൈകാര്യം ചെയ്തു, പി ടി എ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, പ്രിന്‍സിപാള്‍ ടി എം ഷേണുക, ഹെഡ് മാസ്റ്റര്‍ കെ വി സുരേശന്‍, ഗഫൂര്‍ ഷാഫി ബേക്കല്‍, വി പി രജനി, എം ബി ഷാനവാസ്, നൗഷാദ് പൂച്ചക്കാട്, പി രാഖില്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!