നീലേശ്വരം: ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത ചായ്യോത്ത് ജി എച്ച് എസ് എസിലെ എന്‍ സി സി കേഡറ്റ് സി എസ് എം ഋതു ഗോപിനാഥിന് പ്രൗഢഗംഭീരമായ സ്വീകരണം. സ്കൂള്‍ പി ടി എ യും എന്‍ സി സി യൂണിറ്റും ചേര്‍ന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്. ചായ്യോം ബാങ്ക് പരിസരത്തു നിന്നും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് സ്കൂളിലേക്ക് വരവേറ്റത്. തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പാറക്കോല്‍ രാജന് ഉദ്ഘാടനം നിര്‍വഹിച്ചു.
പി ടി എ പ്രസിഡണ്ട് സി മനോഹരന് സി അധ്യക്ഷത വഹിച്ചു.
എന്‍സിസി കേഡറ്റ് പ്രാര്‍ത്ഥന നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
ഹവില്‍ദാര്‍ കെ പി സ്മിതേഷ് (32 കേരള ബറ്റാലിയന് പ്രതിനിധി) ഋതു ഗോപിനാഥിനുള്ള പുരസ്കാരം സമര്‍പ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സീമ കെ ടി, ഹെഡ്മാസ്റ്റര് സുനില്‍കുമാര്‍ എം, സത്യന് കെ (എസ്എംസി ചെയര്മാന്), ധന്യ പി ( മദര്‍ പിടിഎ പ്രസിഡന്റ് ), അനിത കെ (എന്‍ സി സി ഓഫീസര്‍) ദിനേശ് ഇ. വി (സ്റ്റാഫ് സെക്രട്ടറി), എം ബിജുഎന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ ആത്മിക എസ് വിനോദ് നന്ദി പറഞ്ഞു.
