കാഞ്ഞങ്ങാട് :കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (കെ ഇ ഡബ്ലിയു എസ് എ ) ഫെബ്രുവരി 10ന് ആലാമിപ്പളളിയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി ജില്ലാ ക്ഷേമനിധി ഓഫീസിന് മുന്നില്‍
മാര്‍ച്ചും കൂട്ടധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. മാസങ്ങളായി മുടങ്ങിയിരിക്കുന്ന പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യുക, വിരമിച്ചവരുടെ അംശാദായ തുക കാലതാമസം കൂടാതെ നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുകയും സമയ ബന്ധിതമായി വിതരണം നടത്തുകയും ചെയ്യുക. അംശാദായം 100 രൂപയാക്കുക, പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങി അടിയന്തിര ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്. രാവിലെ 9.30ന് കൊവ്വല്‍പ്പള്ളി ആരംഭിക്കും.10ന് സംസ്ഥാന അസിസ്റ്റന്റ്‌റ് സെക്രട്ടറിയും സംസ്ഥാന എക്‌സി ക്യൂട്ടീവുമായ ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന അസിസ്റ്റന്റ്‌റ് സെക്രട്ടറി ബി. സുരേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാല്‍,
സെക്രട്ടറി എം.ആര്‍.രജീഷ്, വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി സി.വിദ്യാധരന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.വി. വീനിത്, ക്ഷേമ ഫണ്ട് ബോര്‍ഡ് മെമ്പര്‍ പി.തമ്പാന്‍ എന്നിവര്‍ സംബന്ധച്ചു.
