രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം ഏകദിനക്യാമ്പ് മധുരം ’26 ആരംഭിച്ചു; സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

നിലേശ്വരം: രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം ഏകദിനക്യാമ്പ് മധുരം ’26 ആരംഭിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ടി വി അവിനാഷ് അധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികളായ വി വി രാജേഷ് കുമാര്‍, കെ. സരിത, ശില്പ രാജേഷ്, കെ.ബിന്നി, പി സജയാ, പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ സൗമ്യ പി സ്വാഗതവും, സീനിയര്‍ അസിസ്റ്റന്റ് പി ഇ സുരേഷ് നന്ദിയും പറഞ്ഞു. ജില്ലാ കലോത്സവത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും നല്‍കി.

 

error: Content is protected !!