കാഞ്ഞങ്ങാട്: ഫെബ്രുവരി 8 ന് കാഞ്ഞങ്ങാട് നടക്കുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഹിന്ദു ഏകത സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് തുറന്നു. കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി ഗരുദത്ത് പൈ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ. പി.അരവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സയോജക് പി. കൃഷ്ണൻ ഏച്ചിക്കാനം മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയോജക് ടി.വി. അശോകൻ, കെ.വി. രാജൻ എന്നിവർ സംസാരിച്ചു. സുനിൽ കല്ലൂരാവി സ്വാഗതവും ജനറൽ സെക്രട്ടറി പി.പി. ചക്രപാണി നന്ദിയും പറഞ്ഞു.
ഹിന്ദു ഏകത സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു; വ്യാപാരി ഗരുദത്ത് പൈ ഓഫീസ് ഉദ്ഘാടനം ചെയ്തു
