പെരിയ : 2026 ജനുവരി 19, 20, ഫെബ്രുവരി 16 തീയതികളിലായി നടക്കുന്ന പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന ആഘോഷത്തിന്റെയും വിജയത്തിനായി ഉള്ള നിധി ശേഖരണ ഉദ്ഘാടനം നടന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ബി. ഗംഗാധരന് ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്മാന് എ. വി. കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ എം.വി. നാരായണന്, ക്ഷേത്രം മുന്‍ ചെയര്മാന് വി. കൃഷ്ണന്, അരയാക്കിയില് പ്രസിഡണ്ട് എ. കൃഷ്ണന്, സെക്രട്ടറി കെ. കേളു, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ കെ. രതീഷ്, കെ. ബാബു, മാതൃസമിതി പ്രസിഡണ്ട് പി. സുജാത, സെക്രട്ടറി കെ. ശ്രീജ, ബീന വി. കെ, എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എ. വി. നാരായണന് സ്വാഗതം പറഞ്ഞു. ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന നിരവധി ഭക്തജനങ്ങള്‍ ഉത്സവ ആഘോഷ ചടങ്ങുകളുടെ വിജയത്തിനായുള്ള നിധി ശേഖരണത്തിലേക്ക് സംഭാവനകള്‍ നല്കി
