പെരിയ: കേരളാ പി.എസ്.സി നടത്തിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ പെരിയയിലെ അഭിന അശോകിനെ ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ മാവുങ്കാല്‍ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. അഭിനയുടെ വസതിയില്‍ വെച്ച് യൂണിറ്റ് പ്രസിഡണ്ട് ജിതിന്‍ ബല്ല ഉപഹാരം നല്‍കി. യൂണിറ്റ് സെക്രട്ടറി ഹരിപ്രസാദ് ,ഭാരവാഹികളായ ശിവരാമന്‍ ചാലിങ്കാല്‍, രമേശന്‍ മാവുങ്കാല്‍, കലാധരന്‍ പെരിയ,ജിതേഷ് രാംനഗര്‍, പ്രജീഷ് പ്രേമാസ് സംബന്ധിച്ചു. പെരിയയിലെ ക്ലാസിക്ക് സ്റ്റുഡിയോ ഉടമ അശോകന്റേയും ബിന്ദുവിന്റേയും മകളാണ്അഭിന.
