പെരിയ സൗഹൃദ വേദിയുടെ ആറാമത്തെ സാന്ത്വനം വീട് അത്തിക്കാരം പള്ളത്തെ ശൈലജയ്ക്കും കുടുംബത്തിനും കൈമാറി

പെരിയ: കഴിഞ്ഞ 24 വര്‍ഷമായി രൂപംകൊണ്ട പെരിയ നിവാസികളുടെ ഗള്‍ഫ് പ്രവാസികളുടെ കൂട്ടായമയാണ് പെരിയ സൗഹൃദ വേദി. പെരിയ വില്ലേജ് പരിധിയിലെ നിര്‍ധനരായ സൗജന്യമായി വീട് നല്‍കുന്ന പദ്ധതിക്ക് 2019ലാണ് തുടക്കം കുറിച്ചത്. കൂട്ടായമയുടെ ആറാമത്തെ സാന്ത്വനം വീടാണ് പെരിയ അത്തിക്കാരം പള്ളത്തെ ശൈലജയുക്കും കുടുബത്തിനും ഇന്ന് രാവിലെ കൈമാറിയത്. മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ഈ മാതൃകാപരമായ പ്രവര്‍ത്തനം പെരിയ വില്ലേജ് പരിധിയില്‍ ഒതുങ്ങാതെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പികണമെന്ന് എംഎല്‍എ പറഞ്ഞു. കൂട്ടായ്മ മുന്‍ പ്രസിഡന്റ് ഹരീഷ് മേപ്പാട്ട് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ സ്ഥാപക പ്രസിഡന്റ് പ്രമോദ് പെരിയ, മുന്‍ പ്രസിഡന്റ് മണി പെരിയ, മുന്‍ ട്രഷറര്‍ ജയപ്രകാശ് കായക്കുളം ബാലകൃഷ്ണന്‍ പെരിയ, സി ഗോപി എന്നിവര്‍ സംസാരിച്ചു. മുന്‍ രക്ഷാധികാരികളായ തമ്പാന്‍ നായര്‍ ചേവരി സ്വാഗതവും വേണുഗോപാലന്‍ വി കെ നന്ദിയും പറഞ്ഞു.

error: Content is protected !!