അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികള്‍ ചെയ്യിപ്പിക്കുന്നത് തടയണം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്:കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (കെ ഇഡബ്ല്യു എസ് എ ) കാസര്‍കോട് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഹാളില്‍(വി വി ബാബു നഗര്‍ )നടന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി
പ്രകടനം നടന്നു. വിവിധ ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉല്‍പ്പന്ന പ്രദര്‍ശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാര്‍ ബി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത് അനുസ്മരണവും സൗജന്യ വയറിങ് നടത്തിയ യൂണിറ്റിനുള്ള അവാര്‍ഡ് വിതരണവും സംഘടന റിപ്പോര്‍ട്ട അവതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് അജേഷ് കുമാറും കുമ്പള ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി അനില്‍കുമാറും വാര്‍ഡ് പരിധിയിലെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സ്വാന്തന ചികിത്സാ സഹായ വിതരണം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി പി ഷിബുവും അംഗങ്ങളുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വര്‍ക്കുള്ള എ വി സുകുമാരന്‍ എന്‍ഡോവ്‌മെന്റും ക്യാഷ് അവാര്‍ഡും .ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എംആര്‍ രജീഷ്, ക്ഷേമ ഫണ്ട് റിപ്പോര്‍ട്ട് ക്ഷേമ കൊണ്ട് ബോര്‍ഡ് മെമ്പര്‍ തമ്പാനും സംഘടനയുടെ വരവുചെലവ് കണക്ക് ജില്ലാ ട്രഷറര്‍ എ എം.അബ്ദുള്ളയും, ഓഡിറ്റ് റിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് .അജേഷ് കുമാറും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി .വിനീത്, മുന്‍ ജില്ലാ പ്രസിഡന്റ് ടി വി മണി , മുന്‍ ജില്ലാ സെക്രട്ടറി ടി.കെ. പുരുഷോത്തമന്‍, മുന്‍ ജില്ലാ ട്രഷറര്‍ ടി വി കുമാരന്‍, ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി വിദ്യാധരന്‍ സ്വാഗതവുംസംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സതീഷ് കുമാര്‍ ആല്‍വ നന്ദിയും പറഞ്ഞു. സോളാര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി യാതൊരുവിധ മാനദണ്ഡവും ഇല്ലാതെയാണ് സോളാര്‍ ഫിറ്റ് ചെയ്യുന്നത് ഇതിന് വേണ്ടുന്ന നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അനധികൃത വയറിങ് വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്ന പ്രവണതയാണുള്ളത് ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും നിയമനടപടികള്‍ക്ക് തയ്യാറാവണമെന്നും അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികള്‍ ചെയ്യിക്കുന്നത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട ഇടപെട്ട് കേസ് ഫയല്‍ ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്നും സിവില്‍ എഞ്ചിനീയര്‍മാര്‍ നേരിട്ട് വയറിങ് ജോലികള്‍ ചെയ്യുന്നത് തടയുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, നാഷണല്‍ ഹൈവേയില്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ഇബി വിവിധ സെക്ഷന്‍ ഓഫീസുകളില്‍ വിവിധ നിയമങ്ങള്‍ ഏകീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും അക്ഷയ മുഖാന്തരം നടത്തിവരുന്ന, അക്ഷയ മുഖാന്തരം നടത്തിവരുന്ന കംപ്ലീഷന്‍ റിപ്പോര്‍ട്ട് കണ്‍സ്യൂമര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, ഇത് ഒഴിവാക്കി കെഎസ്ഇബി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

error: Content is protected !!