കാഞ്ഞങ്ങാട് : സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ എം.വി.ആറിന്റെ 11-ാം ചരമവാര്‍ഷികദിനം സി.എം പി കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ചരമവാര്‍ഷികദിനം സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗം വി. കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വി തമ്പാന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ടി.വി. ഉമേശന്‍, പി.കെ രഘുനാഥ്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗങ്ങളായ ഇവി ദാമോദരന്‍ , പി.കമലാക്ഷ, കെ.വി. സാവിത്രി , കേരള മഹിള ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.വി ലക്ഷമി, ജില്ലാ സെക്രട്ടറി ബേബി പി.കെ, കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി നിവേദ്, പ്രസിഡണ്ട് ശരത് തെക്കുംമ്പാട്, കേരള കര്‍ഷക ഫെഡറേഷന്‍ ജില്ല പ്രസിഡണ്ട് എന്‍ അപ്പു, വി.കെ രതീശന്‍, സുരേഷ് ബാബു ,കെ. സത്യന്‍, വി പ്രഭാകരന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍സംസാരിച്ചു.
