ക്വീന്‍സ് ലയണ്‍സ് ക്ലബ്ബ് ഭാഷാ ദിനം ആഘോഷിച്ചു

നീലേശ്വരം: ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് നീലേശ്വരം ക്വീന്‍സ് ലയണ്‍സ് ക്ലബ്ബ് ഭാഷാദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് പി.ആര്‍ ഉഷ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകാരി വത്സലാ രാജന്‍ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി ഓമന ടീച്ചര്‍, വത്സലാ രാജന് ഉപഹാരം നല്‍കി. വൈസ് പ്രസിഡന്റുമാരായ സുജാ മേഴ്സി ജോസ്, കെ.രാധിക, സിന്ധു ഉപേന്ദ്രന്‍, പി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!