കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടി
കാഞ്ഞങ്ങാട് ഓഫീസ് സംവിധാനം ഒരുക്കുന്നു. പുതിയ കോട്ടയിലുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ മുകളിലാണ് പുതിയ ഓഫീസ് തുറക്കുന്നത്. നവംബര്‍ 3 ന് രാവിലെ 10 ന് കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി.പ്രതീഷ് അദ്ധ്യക്ഷത വഹിക്കും.
കായിക താരങ്ങള്‍ക്കും മറ്റും കായിക അസോസിയേ ഷനുമായി ബന്ധപ്പെടാനും ഈ ഓഫീസ്
പ്രയോജകമാകും.
ജില്ലയിലെ കായിക രംഗത്തിന് കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന ഒളിമ്പിക് അസോസിസയനുമായി ചേര്‍ന്നുകൊണ്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും
ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്
എം.വി.പ്രദീഷ്,സെക്രട്ടറി എം.അച്ചുതന്‍,
സീനിയര്‍ വൈസ് പ്രസിഡന്റ്‌റ്
എം.കെ.രാജശേഖരന്‍,എക്‌സിക്യൂട്ടീവ് അംഗം രാമകൃഷ്ണന്‍ മാസ്റ്റര്‍
എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍അറിയിച്ചു.
