മോഹനം ഗുരുസന്നിധി സംഗീത പുരസ്‌കാരം പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിക്ക്

കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ കര്‍ണ്ണാടക സംഗീതത്തിന്റെ പ്രചാരണവും വളര്‍ന്നു വരുന്ന കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹനവും മുന്നില്‍ക്കണ്ട് സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസനും ശിഷ്യരും ചേര്‍ന്ന് ആരംഭിച്ച മോഹനം ഗുരുസന്നിധിയുടെ അഞ്ചാമത് സംഗീത പുരസ്‌കാരം പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും കര്‍ണ്ണാടക സംഗീത അധ്യാപകനുമായ പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 2026 ജനുവരി 10ന് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആറാമത് മോഹനം ഗുരിസന്നിധി വാര്‍ഷികാത്തോടാനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പുരസ്‌കാരം വിതരണം ചെയ്യും. 11111രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
മോഹനം ഗുരുസന്നിധി ഭാരവാഹികളാണ് പുരസ്‌കാരജേതാവിനെതിരഞ്ഞെടുത്തത്.

error: Content is protected !!