ഇരിയ :പുണൂര്‍ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിറ പുത്തരിയുടെ ഭാഗമായി കൊയ്ത്തുത്സവം നടന്നു. ക്ഷേത്രത്തിലെ നിറപുത്തരിക്കായി വര്‍ഷംതോറും നടത്തിയിരുന്ന പുത്തരിക്ക് വേണ്ടി ക്ഷേത്ര മുറ്റത്ത് സേവാസമിതി മാതൃസമിതി ഭജന സമിതി എന്നിവരുടെ കൂട്ടായ ശ്രമത്തില്‍ നൂറുമേനി വിളയിച്ചത്. ക്ഷേത്രമേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പൂജാകര്‍മ്മത്തിന് ശേഷം ക്ഷേത്ര പ്രസിഡന്റ് വിജയന്‍ നന്ദനം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ വി ഗോപാലന്‍, ക്ഷേത്ര സെക്രട്ടറി കെ പി ദാമോദരന്‍, ട്രഷറര്‍ പി സുരേഷ് , യുഎഇ കമ്മിറ്റി ജോയിന്‍ സെക്രട്ടറി ഷാജി, മാതൃസമിതി പ്രസിഡന്റ് ശ്യാമള, സെക്രട്ടറി പങ്കജാക്ഷി, ഭജന സമിതി പ്രസിഡന്റ് രാകേഷ്, സെക്രട്ടറി സനീഷ് കുമാര്‍ രവി ഇ കെ, പി. ബാലകൃഷ്ണന്‍, എം ഗംഗാധരന്‍, എം. ദാമോദരന്‍, അരവിന്ദക്ഷന്‍, പി. ദാമോദരന്‍, ചന്തു നായര്‍, കൃഷ്ണ മാരാര്‍,രാജന്‍ പുണൂര്‍, ചന്തു ഏച്ചിപ്പട, ടി വി .സുഗുണന്‍ , കുഞ്ഞിക്കണ്ണന്‍ ലാലൂര്‍, മാതൃസമിതി അംഗങ്ങള്‍ ഭജന അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
