ദേശീയപാത നിര്‍മ്മാണം: സര്‍വ്വകക്ഷി വിശദീകരണ യോഗത്തില്‍ പ്രതിഷേധമിരമ്പി

പടന്നക്കാട് : ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും മെല്ലെപ്പോക്കും ഉദ്യോഗസ്ഥ വീഴ്ച്ചയും മൂലം ദുരിതത്തിലായ ജനങ്ങളുടെ കടുത്ത പ്രതിഷേധം എന്‍ എച്ച് 66 കോര്‍ഡിനേഷന്‍ കമ്മിറ്റി പടന്നക്കാട് സംഘടിപ്പിച്ച സര്‍വ്വകക്ഷി വിശദീകരണ യോഗത്തില്‍ കത്തിക്കയറി. ആദ്യം സര്‍വീസ് റോഡും ഡ്രെയിനേജ് നിര്‍മ്മാണവും പൂര്‍ത്തികരിച്ച് വേണം പ്രധാന പാത നിര്‍മ്മാണമെന്ന ഡി പി ആറിലെ പ്രധാന നിര്‍ദ്ദേശം അട്ടിമറിച്ച് ജനങ്ങളെയാകെ കടുത്ത ദുരിതത്തിലാക്കിയ അധികൃതരുടെ നിലപാടിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശദീകരണ യോഗത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞാഹ്‌മദ് അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ പത്മരാജന്‍ ഐങ്ങോത്ത് സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള,അബ്ദുറ സാക്ക് തയിലക്കണ്ടി, ടി വി സത്യന്‍, എം അസ്സിനാര്‍, എം പി ജാഫര്‍, എം കുഞ്ഞികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന റസാഖ്, വി ഗോപി, എം എം നാരായണന്‍, ജമാഅത്ത് പ്രസി ഡന്റ് സി.എച്ച് മൊയ്തിന്‍കുഞ്ഞി, വ്യാപാരി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ ബാദുഷ, ടി കുഞ്ഞി കൃഷ്ണന്‍, പി. അഷറഫ്,ഇകെകെ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. ഖജാഞ്ചി ടി.മുനിര്‍ നന്ദിയുംപറഞ്ഞു.

 

 

error: Content is protected !!