മാവുങ്കാല്‍:വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ കുത്തി തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു. മാവുങ്കാല്‍ പ്രവര്‍ത്തിക്കുന്ന ആര്യദുര്‍ഗ ട്രേഡേഴ്‌സിന്റെ ചുമര്‍ തുരന്നാണ് മോഷണം നടന്നത്. ഷട്ടറിന്റെ പുട്ടു പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയിക്കാത്തതിനെ തുടര്‍ന്നാണ് ചുമര്‍ തുരന്നത് എന്ന് കരുതുന്നു. ഇന്ന് രാവിലെയാണ് കവര്‍ച്ച വിവരം അറിയുന്നത് . ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് നിന്നായി ചുമര്‍ തുരക്കാന്‍ ഉപയോഗിച്ച പികാസ് പോലീസ് കണ്ടെടുത്തു. സ്ഥാപന ഉടമ ഗുരു ദത്ത് പ്രഭുവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട കുരുമുളകിന് ഒരു ലക്ഷത്തോളം രൂപ വില വരും.
