കാഞ്ഞങ്ങാട് : കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 2024 -25 വര്‍ഷത്തെ പോരൂര്‍ രാമചന്ദ്ര മാരാര്‍ സ്മാരക വാദ്യശ്രീ പുരസ്‌കാരം കലാചാര്യ വാദ്യകലാരത്നം പുല്ലൂര്‍ ബാലകൃഷ്ണ മാരാര്‍ക്ക്. വാദ്യകലാരംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട പുല്ലൂര്‍ ബാലകൃഷ്ണ മാരാര്‍ക്ക് 2021ല്‍ വാദ്യകലാരംഗത്തെ സവിശേഷ ബഹുമതിയായ വീരശൃംഖലയും, 2022 ല്‍ അഖിലകേരള മാരാര്‍ക്ഷേമസഭയുടെ കലാചാര്യ പുരസ്‌കാരവും, വിവിധ ആദരവുകളും ലഭിച്ചിട്ടുണ്ട്. പരേതരായ വിഷ്ണുമംഗലം അനന്തമാരാരുടെയും പൊങ്ങലാട്ട് പാര്‍വ്വതിയമ്മയുടെയും മകനാണ്. ഭാര്യ: സത്യഭാമ. മകള്‍: സുരഭി. 2025 ഒക്ടോബര്‍ 11 ന് കോട്ടയത്ത് നടക്കുന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
