തെരുവത്ത് ലക്ഷ്മി നഗറില്‍ 24 കാരനും കരിന്തളം കക്കോട് 52 കാരനും പെരിയ പൂക്കളത്ത് 62 കാരിയും തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് പേര്‍ തൂങ്ങിമരിച്ചു. ഹോസ്ദുര്‍ഗ് തെരുവത്ത് ലക്ഷ്മി നഗറില്‍ കെ.അശോകന്‍ – രാധ ദമ്പതികളുടെ മകന്‍ കെ. വി ആദര്‍ശ് (24) കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടി തൂങ്ങി മരിച്ചു. സഹോദരങ്ങള്‍ : ആദിത്യ, ആതിര. ഹോസ്ദുര്‍ഗ് ഇന്‍ക്വസ്റ്റ് നടത്തി.

നീലേശ്വരം : കരിന്തളം കക്കോട് കൊണ്ടപ്പാടിയിലെ ഉണ്ടര്‍തി ഹൗസില്‍ കെ വി നാരായണന്‍ – സരോജിനി ദമ്പതികളുടെ മകന്‍ യു മധു (52) തൂങ്ങിമരിച്ചു. വീട്ടിലെ ഹാളില്‍ സീലിങ്ങ് ഫാനിലാണ് കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഹാര്‍ഡ് വേഴ്സ് സ്ഥാപനം നടത്തിയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: പുഷ്പ . മക്കള്‍: ആനന്ദ് (ദുബായ്), അരവിന്ദ് . സഹോദരങ്ങള്‍ : സുരേഷ് (കാറളം), സുധ (ആലിങ്കില്‍ ).

പെരിയ :വീട്ടമ്മയെ പ്ലാവിന്റെ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ പൂക്കളത്തെ കെ.പി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് സമീപം പ്ലാവിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
മക്കള്‍: വിജയകുമാര്‍, വിജേഷ്,

error: Content is protected !!