പടന്നക്കാട് വൈദ്യുത സെക്ഷന്‍ കീഴിലെ വൈദ്യുത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും

കാഞ്ഞങ്ങാട് : പടന്നക്കാട് വൈദ്യുതി സെക്ഷനു കീഴില്‍ നിരന്തരം ഉണ്ടാകുന്ന വോള്‍ട്ടേജ് പ്രശ്‌നവും വൈദ്യുതടസ്സവും പരിഹരിക്കുന്നതിന് 33 കെ. വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായുള്ള സ്ഥലം കണ്ടെത്തുന്നതിന് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സംഘം ഉചിതമായ സ്ഥലം കണ്ടെത്തും. കൂടാതെ ഭരണാനുമതി ലഭ്യമായ നീലേശ്വരം 33 കെ. വി സബ് സ്റ്റേഷന്‍ 110 കെ. വി സബ് സ്റ്റേഷന്‍ ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കര്‍മ്മ സമിതി ഇടപെടും. സീയാര്‍ത്തിങ്കര ട്രാന്‍സ്‌ഫോര്‍മര്‍ അടുത്ത ദിവസം തന്നെ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ആലാമിപള്ളി ഓവര്‍ ഹെഡ് ലൈന്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് വൈദ്യുതി വിതരണം തടസ്സമില്ലാതെ വിതരണം ചെയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍റ്റെക് അബ്ദുള്ള, കെ. എസ്. ഇ. ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ സുരേഷ് കുമാര്‍ എസ്. ബി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആശ. ടി. പി, നഗരസഭ കൗണ്‍സിലര്‍മാരായ അനീശന്‍, സി. രവീന്ദ്രന്‍, കെ. വി. സരസ്വതി, വി. വി ശോഭ, സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹ്‌മാന്‍, ഫൗസിയ ഷെരീഫ്, കെ. കെ. ബാബു, ഭൂമി വിതരണം വകുപ്പ് സൂപ്രണ്ട് ബാലകൃഷ്ണന്‍.കെ, വില്ലേജ് ഓഫീസര്‍ രാജന്‍. കെ, കെ. എസ്. ഇ. ബി എഞ്ചിനിയര്‍മാരായ സവിത. ബി. എന്‍, ഒ. വി. രമേശന്‍, മണികണ്ഠന്‍ കെ തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!