പാലക്കുന്ന്: രണ്ട് പതിറ്റാണ്ടിലേറെയായി കാത്തിരിപ്പ് തുടരുന്ന കോട്ടിക്കുളം മേല്‍പ്പാല നിര്മ്മാണംഇനിയും വൈകിപ്പിക്കരുതെന്ന് എരോല്‍ എന്‍. എസ്. എസ്. കരയോഗം വാര്‍ഷിക ജനറല്‍ ബോഡിയോഗം ബന്ധപ്പെട്ടവരോട് അപേക്ഷിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുവാന്‍ ശക്തമായ നിയമനടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടു . കരയോഗ ഭവനത്തില്‍ നടന്ന കുടുംബ സംഗമം ഹോസ്ദൂര്‍ഗ് താലുക്ക് യൂണിയന് വൈസ് പ്രസിഡണ്ട് ശ്രീകുമാര്‍ കോടോത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ഭാസ്ക്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ വിദ്യാധരന് നമ്പ്യാര്‍, മുന്‍ പ്രതിനിധിസഭാ മെമ്പര്‍ അഡ്വ. പി. സതീശന് താലൂക്ക് യൂണിയന് സെക്രട്ടറി പി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര പരീക്ഷകളിലും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. മുന്‍ ഭാരവാഹികളെ ആദരിച്ചു. ഭാരവാഹികള്‍: അഡ്വ.എ. വിദ്യാധരന് നമ്പ്യാര്‍ (പ്രസി.), പി. രാധാകൃഷണന് നായര്‍ (സെക്ര.), കെ. മുധുസൂദനന്നായര്(ട്രഷ.).
കോട്ടിക്കുളം മേല്‍പ്പാലം ഇനിയും വൈകിപ്പിക്കരുത്
