രാധാകൃഷ്ണരായി രാധികയും മധുചന്ദ്രയും

പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തില്‍ ബംഗ്ലൂരില്‍ നിന്നുള്ള രാധിക കല്ലൂരായയും മധുചന്ദ്രയും രാധാകൃഷ്ണരായി സദസ്സിനെ കൈയ്യിലെടുത്തു. ഗോകുലത്തിലെ രംഗങ്ങളും കാളിയമര്‍ദ്ദനവും ഗജേന്ദ്രമോക്ഷവും ഭാവപൂര്‍ണ്ണമായി അവതരിപ്പിച്ചു. എട്ടാം നാളില്‍ പ്രതിഭ കിനി, കാര്‍ത്തിക് മണികണ്ഠന്‍, ശര്‍വ്വരി മയ്യ, ദേവകി കെ. എം, ശാമ വളക്കുഞ്ച , ശാര്‍വ്വി വളക്കുഞ്ച, ഗുജറാത്തില്‍ നിന്നുള്ള ദേവാന്‍ഷി സോംപുര , പാര്‍ശ്വനാഥ് ഉപാദ്ധ്യായ, വീണാ നായര്‍, ധന്യാ നായര്‍ എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചു. നയന നാരായണന്‍, അശ്വതി കൃഷ്ണന്‍, എന്നിവര്‍ മോഹിനിയാട്ടവും, ഇന്‍ഡോറില്‍ നിന്നും വന്ന ഡോ
ആശിഷ് പിള്ള കഥക് നൃത്തം അവതരിപ്പിച്ചു.
നൃത്താദ്ധ്യാപകനായ രഘു മാസ്റ്റര്‍ നീലേശ്വരത്തെ പരമ്പര വിദ്യാപീഠം ആദരിച്ചു.

നൃത്തോത്സവത്തില്‍ നാളെ

വൈശാഖ നടനം ഒമ്പതാം നാളില്‍ കല്യാണി പ്രശാന്ത് , ശ്രീഭദ്ര, ദീപ എം, കാവ്യ സൗപര്‍ണ്ണിക, സുരേന്ദ്രന്‍ പട്ടേനയും സംഘവും , പ്രിയാഞ്ജലി റാവു, മയൂര നാട്യവേദി, ദേവിക പരമേശ്വര, ഗൗതമി , ശ്രുതി തമ്പുരാട്ടി, ആനന്ദ് സച്ചിദാനന്ദന്‍, കലാമണ്ഡലം വസന്ത മുതലായ അനേകം കലാകാരന്മാര്‍ ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ നൃത്താര്‍ച്ചനനടത്തും.

error: Content is protected !!