വനംമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗം :എന്‍ സി പി.എസ് ഡി.സി.സി. പ്രസിഡന്റിന്റെ കോലം കത്തിച്ചു

കാഞ്ഞങ്ങാട് : വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് എതിരെ അധിക്ഷേപ  പ്രസംഗം നടത്തിയ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ എന്‍. സി. പി. എസ്  പ്രവര്‍ത്തകര്‍ ജോയിയുടെ കോലം കത്തിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പന്തം കൊളുത്തിയ പ്രതിഷേധ പ്രകടനം മാന്തോപ്പ് മൈതാനിയില്‍ സമാപിച്ചതിന് ശേഷമാണ് ജോയിയുടെ കോലം കത്തിച്ചത്. എന്‍.സി.പി.എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.ബാലന്‍, ബെന്നി നാഗമറ്റം, രാജു കൊയ്യോന്‍, ടി നാരായണന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍, ഒ.കെ. ബാലകൃഷ്ണന്‍, സീനത്ത് സതീശന്‍, ലിജോ സെബാസ്റ്റ്യന്‍, നാസര്‍ പള്ളം, രമ്യ രാജേഷ്, ടി.വി കൃഷ്ണന്‍, മുത്തലിബ് കോട്ടപ്പുറം തുടങ്ങിയവര്‍നേതൃത്യംനല്‍കി

 

error: Content is protected !!