വായനക്കാരുടെ തിരക്കില്‍ കാഞ്ഞങ്ങാട്ടെ പുസ്തകപ്പൂരം…!

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിവരുന്ന പുസ്തകോത്സവത്തില്‍ വായനക്കാരുടെ തിരക്ക്. ഗ്രന്ഥശാലാ പ്രവര്‍ത്തകരും സഹൃദയരായ വായനക്കാരുമെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുസ്തകോത്സവ നഗരിയിലേക്കൊഴുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുസ്തക പ്രസാധകരുടെ 140 സ്റ്റാളുകള്‍ പുസ്തകമേളയിലുണ്ട്. വിവിധ പ്രസാധകര്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. ജനപ്രിയ പുസ്തകങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ട്. ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും പരിചയപ്പെടാനും ധാരാളം പേര്‍ മേളയിലെത്തുന്നു. ന്യൂജെന്‍ വായനക്കാരുടെ സജീവ സാന്നിധ്യമാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഗ്രന്ഥശാലകള്‍ക്കും പൊതുജനങ്ങള്‍ക്കും വിലക്കിഴിവും അനുവദിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങള്‍ക്ക് 35 ശതമാനം വരെയും ഇംഗ്ലീഷ് പുസ്തകക്കള്‍ക്ക് 20 ശതമാനം കിഴിവും അനുവദിക്കുന്നുണ്ട്.

error: Content is protected !!