കൊളവയല്‍ ആധ്യാത്മികസമിതി വന്ദേ വയോജന്‍ ഗൃഹ സമ്പര്‍ക്ക-മാതൃ വന്ദനവും -സമാദരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം അദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ വിഷു നാളില്‍ ഗൃഹ സമ്പര്‍ക്ക സമാദ രണ പരിപാടി സംഘടിപ്പിച്ചു. പ്രായാതിക്യം കൊണ്ടും, മറ്റു പല രോഗങ്ങള്‍ കൊണ്ടും വീര്‍പ്പു മുട്ടുന്ന, വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കാത്ത വൃദ്ധ- ദമ്പതിമാരെ കണ്ടെത്തി അദ്ധ്യത്മിക സമിതിയിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവര്‍ അടക്കമുള്ള സംഘം നേരിട്ട് അവരുടെ വീട്ടില്‍ എത്തി സ്‌നേഹാന്വേഷണങ്ങള്‍ പങ്കു വെച്ചു കൊണ്ടു,കുട്ടികളെ കൊണ്ടു ഷാള്‍ അണിയിച്ചു ആദരിച്ചു. വിഷു കോടിയും വിഷു കൈനീട്ടവും നല്‍കി പാദനമസ്‌കാരം നടത്തി വരുന്നതാണ് വന്ദേ വയോജന്‍ എന്ന പേരില്‍ കഴിഞ്ഞമൂന്നുവര്‍ഷമായി നടത്തി വരുന്നത്. സമ്പര്‍ക്കപരിപാടിക്ക് സി. ചന്ദ്രന്‍, സി. വി. രാജന്‍,ബേബി, കര്‍ത്ത്യായനി, രാമകൃഷ്ണന്‍ കൊത്തിക്കാല്‍ എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!