ചാലിങ്കാല്‍ : സപ്തതി ആഘോഷിക്കുന്ന ചാലിങ്കാല്‍ ഗവ. എല്‍ പി സ്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രവാസികളുടെ
സ്നേഹനിധി. കഞ്ചാവും, എഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ക്കെതിരെ ‘കുട്ടികള്‍ വായിച്ചു വളരുക’ എന്ന ആശയമുയര്‍ത്തി കൊണ്ടു സ്കൂളിന്റെ ലൈബ്രറിയിലേക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രവാസികള്‍ സമാഹരിച്ച 61000 രൂപ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ സി കെ അരവിന്ദാക്ഷന് പ്രവാസികളായ എം പ്രസാദ്, വി ജിതേഷ് , ഉദയന്‍ അമ്പിലേറി എന്നിവര്‍ ചേര്‍ന്ന് കൈമാറി. പ്രവാസികളായ പുഷ്പാകരന്‍ ചാലിങ്കാല്‍, എം പ്രസാദ് , പി എം മുഹമ്മദ്, ഗോപി കേളോത്ത് എന്നിവര്‍ നേതൃത്വം നല്കി.
ചാലിങ്കാല്‍ ഗവ. എല്‍ പി സ്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പ്രവാസി കൂട്ടായ്മ സ്നേഹനിധി കൈമാറി
