കുമ്പള, അനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ തകരാറിലായ ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: തകരാറിലായ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പള, അനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളി ഒറീസ, കന്തമാന്‍ സ്വദേശി സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. നൈറ്റ് ഷിഫ്റ്റിലെ ജോലിക്കാരനായിരുന്നു സുജിത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് സുജിത് കുമാര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയത്.

error: Content is protected !!