മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ്: അധ്യാപകന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി:മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ചതിന് പോലീസ് പിടികൂടിയ അധ്യാപകന്‍ വിചാരണ നേരിടണമെന്ന്
ഹൈക്കോടതി. പിലിക്കോട് എരവിലെ വത്സന്‍ പിലിക്കോട് ഇത് സംബന്ധിച്ചുള്ള കേസ് തള്ളണമെന്ന് കാണിച്ചു നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കഴിഞ്ഞവര്‍ഷം ജൂലായ് നാലിന് രാത്രി 9.45 ന് വത്സന്‍ പിലിക്കോട്ന്റെ സ്‌കൂട്ടര്‍ അശ്രദ്ധമായും ഓടിച്ചു വരുന്നത് കണ്ട് ചന്തേര പോലീസ് വാഹനം  തടഞ്ഞു നിര്‍ത്തി. മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍, ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ പോലീസ് ആവശ്യപ്പെട്ടു. വത്സന്‍ സ്‌കൂട്ടര്‍ നിര്‍ത്തിയെങ്കിലും, ഡ്രൈവിംഗ് ലൈസന്‍സ് കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍, സംഭവസ്ഥലത്ത് നിന്ന് വേഗത്തില്‍ ഓടിപ്പോയി. ഉടന്‍ തന്നെ പോലീസ് പ്രതിയുടെ വീട്ടിലേക്ക് പോയി. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. അതനുസരിച്ച്, പ്രതി രാത്രി 10 .20 ന് മണിക്കൂറിനുള്ളില്‍ പോലീസ് സ്റ്റേഷനില്‍ എത്തി ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് നടത്തിയ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് അനുവദനീയമായ പരിധിയേക്കാള്‍ കൂടുതലാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ രക്ത പരിശോധന ഉള്‍പ്പെടെ ഒന്നും നടത്താതെയാണ് പോലീസ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളണമെന്ന് ആവശ്യമാണ് വല്‍സന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഹൈക്കോടതി വിധിയുണ്ടായത്. 2023-ലെ ഭാരതീയ ന്യായ സംഹിത ( ബി എന്‍ എസ്) ലെ സെക്ഷന്‍ 281, 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് സെക്ഷന്‍ 185 എന്നിവ പ്രകാരം ചന്തേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തത്

 

error: Content is protected !!