കാഞ്ഞങ്ങാട്:ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് പദവിയില്‍ ഇരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ ജനകീയനായ ടി വി കരിയന്റെ നിര്യാണത്തില്‍ അദ്ദേഹം നേതൃത്വം കൊടുത്ത ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു)അനുസ്മരണയോഗം നടത്തി. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം ,പുല്ലൂര്‍ പെരിയാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അക്കാലത്ത് ടി വി കരിയന്‍ മരണമടഞ്ഞത്.കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന അനുസ്മരണയോഗം സിഐടിയു ജില്ല സെക്രട്ടറി വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ ട്രഷറര്‍ കെ ഗംഗാധരന്‍ അധ്യക്ഷനായി.യൂണിയന്‍ ,സിഐടിയു സംസ്ഥാന ജില്ലാ നേതാക്കന്മാരായ വി വി പ്രസന്നകുമാരി, പി അപ്പുക്കുട്ടന്‍,നാരായണന്‍ തെരുവത്ത്,കോടാട്ട് കൃഷ്ണന്‍, കെ ചന്ദ്രന്‍,യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ മോഹനന്‍,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കാര്യമ്പു,അനില്‍ ഗാര്‍ഡര്‍ വളപ്പ് എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ ഏരിയ സെക്രട്ടറി കെ. ടി കുഞ്ഞിമുഹമ്മദ്സ്വാഗതംപറഞ്ഞു.
ചുമട്ടുതൊഴിലാളി യൂണിയന്‍ ടി വി കരിയന്‍ അനുസ്മരണം നടത്തി; സിഐടിയു ജില്ല സെക്രട്ടറി വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു
