കാഞ്ഞങ്ങാട് : എം ഡി എം എ യുമായി കാറില്‍ സഞ്ചരിക്കവെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ചു. സംഭവത്തില്‍ കാറിലുണ്ടായ മൂന്ന് പേര് ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായി. പുഞ്ചാവി-ബാവനഗര്‍ സ്വദേശികളായ മുജീബ് (28) , സഹോദരന് മുഫീദ് (25), സുഹൈല്‍ (26) എന്നിവരാണ് പിടിലായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കല്ലൂരാവി ബാവ നഗറിലാണ് സംഭവം. ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന്
റോഡില്‍ പരിശോധനക്കിടെ എത്തിയ സംഘം പോലീസിനെ കണ്ടപ്പോള്‍ കാര്‍ അമിത വേഗതയില്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ച് പറമ്പിലേക്ക് ഇടിച്ചു കയറി നിന്നു. നാട്ടുകാരും പിന്നാലെയെത്തിയ പോലീസും കാറിലുണ്ടായിരുന്നവരെ പിടികൂടി. പരിശോധനയില്‍ കാറിനുള്ളില്‍ നിന്നും രണ്ട് ഗ്രാമോളം എം.ഡി.എം.എ കണ്ടെത്തി. ഒരു പാക്കറ്റ് സിഗരറ്റും കണ്ടെത്തി. അപകടത്തില്‍ പെട്ട റിക്സ് കാര്‍ തകര്‍ന്നു. തീരദേശത്ത് നിന്നും മയക്ക് മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് സൂചന. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സബ് ഇന്‍സ്പെക്ടര്‍മാരായ സി വി രാമചന്ദ്രന്, വരുണ്‍, എ എസ് ഐ .പി കെ ആനന്ദകൃഷ്ണന് (പോലീസ് ഉദ്യോഗസ്ഥരായ എകെ പ്രമോദ് കുമാര്‍ , കെ ടി അനില്‍,ഷൈജു വെള്ളൂര്‍, എ വിപിന്‍ കുമാര്‍, അനുപ് മാണിയാട്ട്, റമീസ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
