പെരിയ :അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പെരിയ കായക്കുളത്തെ മുതിര്‍ന്ന ആശാ വര്‍ക്കര്‍ ലളിത കൊട്ടനെ പെരിയ ടൗണ്‍ ലയണ്‍സ് ക്ലബ് പെരിയ ബ്ലോക്ക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള ഷാഫി, സെക്രട്ടറി കെ. ബാലകൃഷ്ണന്‍ നായര്‍, ട്രഷറര്‍ പി. കരുണാകരന്‍ നായര്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് മെമ്പറും എക്സ്റ്റന്‍ഷന്‍ ചെയര്‍മാനുമായ ടി രാമകൃഷ്ണന്‍ നായര്‍, ഡോ. എ എസ് ദിവ്യ, ക്ലബ്ബ് അംഗങ്ങളായ ലയണ്‍ ബാബു മോയോലം, പത്മനാഭന്‍ പെരിയ, രവീന്ദ്രന്‍ പെരിയ എന്നിവര്‍സംബന്ധിച്ചു.
ആശാ വര്‍ക്കര്‍ ലളിത കൊട്ടന് പെരിയ ടൗണ്‍ ലയണ്‍സ് ക്ലബിന്റെ ആദരം
