കാഞ്ഞങ്ങാട്:മേലാങ്കോട്ട് അരയാല്‍ തറ സമീപത്ത് പ്രദേശത്തെ ആളുകളുടെ പ്രധാന ആരാധന കേന്ദ്രങ്ങളില്‍ ഒന്നായ ഗുളികന്‍ ദേവസ്ഥാനത്ത് പ്രശ്‌ന ചിന്തയുടെ ഭാഗമായി മെയ് മാസത്തില്‍ നടക്കുന്ന പുനപ്രതിഷ്ഠയുടെ ഭാഗമായുള്ള പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കുറ്റിയടിക്കലും ഫണ്ട് ഉദ്ഘാടനവും നടന്നു.സുകുമാരന്‍ ആചാരി ചടങ്ങ് നടത്തി. കെ എം മാധവറായ് ഷേണായി, ശ്രീകര്‍ പൈ എന്നിവര്‍ ആദ്യ ഫണ്ട് നല്‍കി.ദേവസ്ഥാനം പ്രസിഡന്റ് ബൈജുഅതിയാമ്പൂര്‍ ഏറ്റുവാങ്ങി.വേണുരാജ് കോടോത്ത്,നാരായണന്‍ ആയമ്പാറ,എം കെ ബാലകൃഷ്ണന്‍, പി നാരായണന്‍ നായര്‍,കെ വി മധുസൂദനന്‍,ഇ വി അനില്‍കുമാര്‍,ഗോപാലന്‍ മേസ്ത്രി വേലാശ്വരം,ജയകുമാര്‍ മായാ ജ്യോതി,എന്‍ജിനീയര്‍രഞ്ജിത്ത് മാവുങ്കാല്‍, എന്നിവര്‍ പങ്കെടുത്തു.ദേവസ്ഥാനം സെക്രട്ടറി പി രാധാകൃഷ്ണന്‍ സ്വാഗതവും സുരേശന്‍ സ്റ്റോര്‍നന്ദിയുംപറഞ്ഞു
