കരിന്തളം: അമിത വേഗത്തില്‍ എത്തിയ ലോറി ഓട്ടോറിക്ഷയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ ചായ്യോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തായിരുന്നു അപകടം. ഓട്ടോ യാത്രക്കാരായ എരിക്കുളം നാരയിലെ എന്‍ ജാനകി (65), ഇവരുടെ മകന് അനീഷിന്റെ ഭാര്യ മൃദുല (28), ഓട്ടോ ഡ്രൈവര്‍ എരികുളത്തെ ശ്രീനിവാസന് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തെറിച്ചു തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചു. ജാനകിയെയും മൃദുലയെയും മംഗലാപുരത്തേക്ക് മാറ്റി. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 എക്സ് 33 94 നമ്പര്‍ ചെങ്കല്ല് കയറ്റി വന്ന ലോറിയും കെ എല്‍ 14 എച്ച് 84 26 നമ്പര്‍ ഓട്ടോ റിക്ഷയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സി സി ക്യാമറയിലെ ദൃ ശ്യങ്ങളില്‍ നിന്നും മനസിലായി. സ്കൂള്‍ പരിസരത്ത് സ്പീഡ് ബ്രേക്കര്‍ ഉണ്ടായിട്ടു പോലും അമിത വേഗത്തിലാണ്ലോറി പോയത്.
ലോറി ഓട്ടോ റിക്ഷയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്: രണ്ടാള്‍ക്ക് ഗുരുതരം
