അമ്പലത്തറ : ത്രിസന്ധ്യയില്‍ ഗുരുപുരത്തപ്പന്റെ മുന്നില്‍ ലക്ഷദീപം തെളിയിച്ച് ക്ഷേത്ര പരിസരം പ്രഭാപൂരിതമാക്കി ആയിരങ്ങള്‍.
ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ലക്ഷം ദീപം സമര്‍പ്പത്തിന് ക്ഷേത്രം തന്ത്രി ഐ കെ കൃഷ്ണദാസ് വാഴുന്നേവര് പ്രഥമ ദീപ പ്രോജ്ജ്വലനം നടത്തി.ആഘോഷ കമ്മിറ്റി ചെയര്മാന് ആര്‍ക്കിടെക്ക് കെ. ദാമോദരന്‍, വര്‍ക്കിംഗ് ചെയര്മാന്മാരായ തമ്പാന് നായര്‍ കമ്പി ക്കാനം,കെ കെ റാം, ജനറല്‍ കണ്‍വീനര്‍ ബാലന് മാസ്റ്റര്‍ പരപ്പ ,ട്രഷറര്‍ പി വി കുഞ്ഞിക്കണ്ണന് കോട്ടപ്പാറ,ചീഫ് കോര്‍ഡിനേറ്റര്‍ ഭാസ്കരന് അട്ടേങ്ങാനം,ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിരാമന് അയ്യങ്കാവ്, ജനറല്‍ സെക്രട്ടറി വി എം ബാലകൃഷ്ണന് നായര്‍,ട്രഷറര്‍ സി രാജീവന് ,പബ്ലിസിറ്റി ചെയര്മാന് ജയറാം ചന്ദ്രന്,മാതൃസമിതി ഭാരവാഹികള്‍, കലാ സാംസ്കാരിക സമിതി, യു. എ. ഇ കമ്മറ്റി, പ്രാദേശിക സമിതികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.ബാലചന്ദ്രന് കൊട്ടോടിയുടെ പുല്ലാംകുഴല്‍ വായന ഭക്ത മനസ്സുകള്‍ക്ക് ഹൃദയസ്പര്‍ശിയായി. നാരായണീയ പാരായണവും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് ലഘുഭക്ഷണവും നല്കി.
ഗുരുപുരത്തപ്പന്റെ മുന്നില്‍ ലക്ഷദീപം തെളിയിച്ച് ആയിരങ്ങള്‍
