കാഞ്ഞങ്ങാട് നെഹ്റു കോളേജ്, പിജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ് സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു കോളേജ്, പിജി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ് 50 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഉദ്ഘാടനത്തോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു. 1975 ല്‍ നെഹ്റു കോളേജില്‍ രൂപീകരിക്കപ്പെട്ട കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് ഇതിനോടകം തന്നെ ജില്ലയിലെ ശ്രദ്ധേയമായ ഡിപ്പാര്‍ട്‌മെന്റായി മാറിക്കഴിഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഉദ്ഘാടനത്തോടെ നാന്ദി കുറിക്കപ്പെട്ടത്.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി മുരളി അധ്യക്ഷനായ ചടങ്ങ്, ഡിപ്പാര്‍ട്‌മെന്റ് പ്രഥമഅധ്യക്ഷന്‍ പ്രൊഫസര്‍ മേജര്‍ ടി വി കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു.കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. വി വിജയകുമാര്‍ സ്വാഗതഭാഷണം നടത്തി.

നെഹ്റു മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.സി.കെ രാജ, കോളേജ് മാനേജര്‍ ശ്രീ കെ രാമനാഥന്‍ എന്നിവര്‍ മുഘ്യപ്രഭാഷണം നടത്തി.കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് മുന്‍മേധാവികളായ പ്രൊഫസര്‍ ഡോ.കെ വിജയരാഘവന്‍, പ്രൊഫസര്‍ വി വി പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ഡിപ്പാര്‍ട്‌മെന്റ് പൂര്‍വ്വവിദ്യാര്‍ഥികളായ ശ്രീ പി സജിത്ത് കുമാര്‍, ശ്രീ സി എച് സുലൈമാന്‍, ശ്രീ ദിനേശ്, ശ്രീ ലക്ഷ്മണ്‍ പ്രഭു, ശ്രീ ഗംഗാധരന്‍ കുട്ടമത്ത്, കോളേജ് ജൂനിയര്‍ സൂപ്രണ്ട് ശ്രീ പി കെ. ബാലഗോപാലന്‍, കോമേഴ്സ് വിഭാഗം അധ്യാപകര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് അധ്യാപിക പി വി ജിഷ ചടങ്ങില്‍ നന്ദിഅറിയിച്ചു.

error: Content is protected !!