കാഞ്ഞങ്ങാട്: തത്വമസി & കാരളി മൂവീസിന്റെ ബാനറില്‍ സായന്തന ക്കാറ്റ് എന്ന ഷോര്‍ട്ട് മൂവിയുടെ ഉദ്ഘാടനവും എ. രാമകൃഷ്ണന്‍ പൊള്ളക്കട രചിച്ച ഗുരുവായൂര്‍ കണ്ണന്‍ എന്ന ആല്‍ബത്തിന്റെ തുടക്കവും കോട്ടച്ചേരി വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തില്‍ വച്ചു നടന്നു. പ്രസിഡന്റ് ഗീത അശോകിന്റെ അധ്യക്ഷതയില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം വിജിലന്‍സ് ഡി വൈ എസ് പി ഉണ്ണികൃഷ്ണന്‍, നിര്‍വഹിച്ചു. വീഡീയോ പ്രകാശനം ജില്ലാ ക്രൈയിം ബ്രാഞ്ച് ഡി വൈ എസ് പി ഉത്തംദാസ് രാമകൃഷ്ണന്‍ പൊള്ളക്കടയ്ക്ക് കൈമാറി. യോഗത്തില്‍ സെക്രട്ടറി ദേവദാസ് കെ വി,ചന്ദ്രന്‍ കാരളി, എം എസ് നമ്പൂതിരി, മാജിക് അച്ചുകരിവെള്ളൂര്‍, വത്സരാജ് കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. സായന്തന കാറ്റ് സംവിധായകന്‍ – ചന്ദ്രന്‍ കാരളി, ക്യാമറ – നിഷാന്ത്തലയടുക്കം
കാഞ്ഞങ്ങാട് തത്വമസി ആന്റ് കാരളി മൂവീസിന്റെ ബാനറില്‍ സായന്തനക്കാറ്റ് എന്ന ഷോര്‍ട്ട് മൂവിയുടെ ഉദ്ഘാടനം നടന്നു; വിജിലന്‍സ് ഡി വൈ എസ് പി ഉണ്ണികൃഷ്ണന്‍, നിര്‍വഹിച്ചു
