നീലേശ്വരം :സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം കുടുംബ സംഗമം നടത്തി. ദേശീയ സെക്രട്ടറി ജനറല്‍ രാജേഷ് വൈഭവ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയന്‍ കുടുംബ സംഗമം പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടത്തി. സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ രാജേഷ് വൈഭവ് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് എം. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ പ്രസിഡന്റ് ഡോ: എ. മുരളീധരന്‍ പുതുതായി അംഗത്വമെടുത്തവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വനിതാ വിഭാഗം അദ്ധ്യക്ഷ ഡോ: സുലേഖ രാമൂഷ്ണന്‍, മുന്‍ പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, കെ.വി സുനില്‍ രാജ്, കെ. ഗിരീഷ് കുമാര്‍, സെക്രട്ടറി അഡ്വ. സി. ഈപ്പന്‍, ട്രഷറര്‍ രാജ് മോഹന്‍ കരിങ്ങാട്ട് എന്നിവര്‍പ്രസംഗിച്ചു.
നീലേശ്വരം സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം കുടുംബ സംഗമം നടത്തി
