അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് : രണ്ടാം ദിനവും കരുത്തു കാട്ടി ഇ.എം.എസ്. മീങ്ങോത്തും പി. പി. ബ്രദേഴ്സ് അമ്പലത്തറയും

അമ്പലത്തറ : പാം മീങ്ങോത്ത് – സാജന്‍ മെമ്മോറിയാല്‍ അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസത്തെ അത്യന്തം വാശിയേറിയ ആദ്യ മത്സരത്തില്‍ മുംബൈ സ്പൈകേഴ്‌സ് താരങ്ങളെ കളത്തിലിറക്കിയ പി. പി. ബ്രദേഴ്‌സ് അമ്പലത്തറ വി. ഐ. പി. യു. എ. ഇ. ക്കു വേണ്ടി കോട്ട തീര്‍ക്കാന്‍ എത്തിയ പഞ്ചാബ് സര്‍വീസസ് താരങ്ങളെ പരാജയപ്പെടുത്തി

ജില്ലയിലുടനീളം കളിക്കളത്തില്‍ വിജയിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന പി. പി. ബ്രദേഴ്‌സിന്റെ പോരാളികളുടെ കൂറ്റന്‍ സ്മാഷുകള്‍ ഉതിര്‍ത്തപ്പോള്‍ ഡിഫന്ററിനെ മാറ്റി മാറ്റി പരീക്ഷിച്ച് എല്ലാം തന്ത്രങ്ങളും പയറ്റിയെങ്കിലും ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയം സമ്മതിച്ചു. കളം നിറഞ്ഞു കളിച്ച ശിവം കളിയിലെ മികച്ച താരമായി.

വാശിയേറിയ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ആര്‍മിയിലെ പടയാളികളെ കളത്തിലിറക്കിയ ഇ. എം. എസ്. സ്മാരക കലാകായിക സമിതി കെ. എസ്. ഇ. ബി. താരങ്ങളുമായി എത്തിയ ബ്രദേര്‍സ് എതിര്‍ക്കയയെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് മറികടന്നു.

ഗാലറിയില്‍ ഇരു ഭാഗത്തുമായി തങ്ങളുടെ ഇഷ്ട ടീമിനായി ആര്‍പ്പുവിളിച്ച് നൃത്തച്ചുവടുകള്‍ വച്ച് ആരാധകര്‍ അണിനിരന്നപ്പോള്‍ കളത്തില്‍ തീപ്പൊരി പാറ്റിക്കൊണ്ട് തങ്ങളുടെ ആരാധകര്‍ക്ക് ഉത്സവകാഴ്ച നല്‍കി. ഹേമന്ത് കളിയിലെ മികച്ച താരമായി.

തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ വിജയിച്ചു മുന്നേറുന്ന പി. പി. ബ്രദേഴ്സിനെയും ഇ. എം. എസ്സിനെയും തടയിടാന്‍ മൂന്നാം ദിവസമായ ഇന്ന് ആദ്യ മത്സരത്തില്‍ ശക്തരായ ജോളി കാനായി വി. ഐ. പി. യു. എ. ഇ യെയും രണ്ടാം മത്സരത്തില്‍ ബ്രദേഴ്‌സ് എതിര്‍ക്കായ റിയല്‍ ഏജന്‍സീസ് പാറപ്പള്ളിയെയുംനേരിടും

error: Content is protected !!