കാഞ്ഞങ്ങാട് : നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന വാസു ചോറോടിന്റെ ഒന്നാം ചരമവാര്‍ഷികം പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഇ എം എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഫെബ്രുവരി 9 ന് വൈകിട്ട് 5 മണിക്ക് ആചരിക്കും. പതിനായിരം രൂപയും ഫലകവുമടങ്ങിയ ഒന്നാമത് വാസു ചോറോട് സ്മൃതി പുരസ്‌കാരം നാടക സംവിധായകന്‍ വി ശശിയ്ക്ക് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടന സെക്രട്ടറി എം കെ മനോഹരന്‍ സമ്മാനിക്കും. ഇ പി. രാജഗോപാലന്‍ അനുസ്മരണ ഭാഷണവും ചലച്ചിത്ര പ്രവര്‍ത്തകയും പ്രഭാഷകയുമായ ഗായത്രി വര്‍ഷ കലയും സമൂഹവും എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണവും നടത്തും. ചടങ്ങിന് മുമ്പായി വൈകിട്ട് 4 മണിക്ക് വാസു ചോറോടിന്റെ നാടകമായ ‘റിസറക്ഷന്‍’ റീഡിംഗ് തിയേറ്റര്‍ രീതിയില്‍ ഗംഗന്‍ ആയിറ്റിയുടെ നേതൃത്വത്തിലുള്ള നാടക പ്രവര്‍ത്തകര്‍ അവതരിപ്പിക്കും. 6 ന് വി ശശി സംവിധാനം ചെയ്ത സംഘം പയ്യന്നൂരിന്റെ ആര്‍ട്ടിക്കിള്‍ 000 നാടകത്തിന്റെ അവതരണവും ഉണ്ടാകും.വാര്‍ത്താ സമ്മേളനത്തില്‍ പി വി കെ പനയാല്‍, അഡ്വ പി . അപ്പുക്കുട്ടന്‍, ജയചന്ദ്രന്‍ കുട്ടമത്ത്, എം പി ശ്രീമണി, അഡ്വ.സി.
ഷുക്കൂര്‍ എന്നിവര്‍പങ്കെടുത്തു.
വാസു ചോറോട് സ്മൃതി പുരസ്‌കാരം നാടക സംവിധായകന്‍ വി ശശിക്ക്
